വന്യമൃഗശല്യം; കർഷക ജീവിതം വഴിമുട്ടിയെന്ന്
1444492
Tuesday, August 13, 2024 3:55 AM IST
കോതമംഗലം: വന്യമൃഗശല്യത്തിൽ കർഷക ജീവിതം വഴിമുട്ടിയെന്നും സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയാകുകയാണെന്നും യുഡിഎഫ് ജില്ലാ കണ്‍വീനർ ഷിബു തെക്കുംപുറം. യുഡിഎഫ് കർഷക കോ-ഓർഡിനേഷൻ കമ്മിറ്റി കിഴക്കൻ മേഖല നേതൃത്വ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
24 മണിക്കൂറും ആർആർടിയെ നിയോഗിക്കുക, വഴിയരികിലെ അടിക്കാട് വെട്ടി ദൂരക്കാഴ്ച ഒരുക്കുക, വനാതിർത്തിയിൽ ട്രഞ്ച് നിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾ അടിയന്തിരമായി നടപ്പാക്കാത്ത പക്ഷം ശക്തമായ ജനകീയ സമരത്തിന് നേതൃത്വം നൽകാനും കർഷക കോ-ഓർഡിനേഷൻ ആലോചന യോഗം തീരുമാനിച്ചു.
മേഖല കണ്‍വീനർ ജയിംസ് കൊറന്പേൽ അധ്യക്ഷത വഹിച്ചു. കർഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി. ജോർജ് മുഖ്യ പ്രഭാഷണം നടത്തി.