പിറവം: നവീകരണം പൂർത്തിയായ പിറവം നഗരസഭ ലൈബ്രറി വായനക്കാർക്കായി തുറന്നു നൽകി. ചടങ്ങിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ജൂലി സാബു നിർവഹിച്ചു. ലൈബ്രറി ചെയര്മാന് അജേഷ് മനോഹര്‍ അധ്യക്ഷത വഹിച്ചു.
പിറവം സ്വകാര്യ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. വത്സല വര്‍ഗീസ്, ജൂബി പൗലോസ്, ബിമല്‍ ചന്ദ്രന്, രാജു പാണാലിക്കല്‍, ഏലിയാമ്മ ഫിലിപ്പ്, ജോജിമോൻ ചാരുപ്ലാവിൽ, മോളി വലിയകട്ടയിൽ എന്നിവർ പ്രസംഗിച്ചു.