പിറവം: നിയന്ത്രണംവിട്ട സ്വകാര്യ ബസ് റോഡരികിലെ മതിലിൽ ഇടിച്ചുകയറി. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. കൂത്താട്ടുകുളം - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ‘തമ്പുരാൻ' എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ ഉച്ചയ്ക്ക് 11.45 മണിയോടെ കൂത്താട്ടുകുളത്തുനിന്നും പിറവത്തേക്കു വരികയായിരുന്ന ബസാണ് തേക്കുംമൂട്ടിപ്പടി കമ്പനിപ്പടിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വേ ബ്രിഡ്ജിന്റെ മതിലിൽ ഇടിച്ചുകയറിയത്. ബസിൽ പന്ത്രണ്ടോളം യാതക്കാരുണ്ടായിരുന്നു.