മഞ്ഞപ്ര: തവളപ്പാറ സെന്റ് ജോസഫ്സ് പള്ളിക്കു മുന്നില്‍ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മം റോജി എം. ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാപഞ്ചായത്തംഗം അനിമോള്‍ ബേബി അധ്യക്ഷത വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗിച്ചാണ് ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ചടങ്ങില്‍ വികാരി ഫാ. പോള്‍ അമ്പൂക്കന്, പഞ്ചായത്ത് മെമ്പര്‍മാരായ ത്രേസ്യാമ്മ ജോര്‍ജ്, സിജു ഈരാളി, ചെറിയാന് തോമസ്, ജോസണ്‍ വി. ആന്റണി, ജോയി അമ്പാടന്‍, ജോണ്സന്, ജോഷി പടയാടന്‍, സ്റ്റിലിന് മഞ്ഞളി, പള്ളി ട്രസ്റ്റി ജോമോന് വടക്കുഞ്ചേരി, ജോമോന് ഓലിയപ്പുറം, രാജു ചെന്നേക്കാട്ടില്, ദേവസി പുളിക്കയ്ക്കല്, ജോസ് പയ്യപ്പിള്ളി, ജോണി മൂട, വര്‍ഗീസ് വടക്കുഞ്ചേരി എന്നിവര്‍ പങ്കെടുത്തു.