തൃപ്പൂണിത്തുറ: എരൂർ മാത്തൂർ റെയിൽവേ മേൽപ്പാലത്തിനു സമീപം റെയിൽപ്പാളത്തിൽ അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. മരിച്ചയാൾക്ക് 65 വയസ് പ്രായം തോന്നിക്കും.
മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497987110, 9497980410, 0484 2780228 എന്നീ നന്പറുകളിൽ ബന്ധപ്പെടണമെന്ന് ഹിൽപാലസ് പോലീസ് അറിയിച്ചു.