ആലുവ: ദുരന്തം സംഭവിച്ച വയനാട്ടിലെ സഹോദരങ്ങൾക്ക് വേണ്ടി ആലുവ സെന്റ് സേവ്യേഴ്സ് കോളേജ് എൻഎസ്എസ്, എൻസിസി എന്നിവയുടെ നേതൃത്വത്തിൽ അവശ്യ വസ്തുക്കൾ ശേഖരിച്ചു. കേരള ആക്ഷൻ ഫോഴ്സ് കോ ഓർഡിനേറ്റർജോബി തോമസിന് കൈമാറി.
പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസിസ്, മാനേജർ സിസ്റ്റർ ചാൾസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ, കെ ലേഖ എന്നിവർ പങ്കെടുത്തു.