വയോജനങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ്
1443002
Thursday, August 8, 2024 4:05 AM IST
കൊച്ചി: എറണാകുളം ലൂര്‍ദ് ആശുപത്രി, മൂലമ്പിള്ളി സെന്റ് അഗസ്റ്റിന്‍സ് ഇടവകയുമായി സഹകരിച്ച് വയോജന പരിപാലനത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസും വയോജനങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.
ലൂര്‍ദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടര്‍ വിമല്‍ ഫ്രാന്‍സിസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
മൂലമ്പിള്ളി സെന്റ് അഗസ്റ്റിന്‍സ് പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ മൂന്നുകൂട്ടുങ്കല്‍ അധ്യക്ഷത വഹിച്ചു. ലൂര്‍ദ് ആശുപത്രി ഫാമിലി മെഡിസിന് മേധാവി ഡോ. രശ്മി എസ്. കൈമള്‍ മെഡിക്കല്‍ ക്യാമ്പിനും ബോധവത്കരണ ക്ലാസിനും നേതൃത്വം നല്കി.