ഇന്റർ സ്കൂൾ ബാഡ്മിന്റൺ മത്സരം: ആയവന സേക്രഡ് ഹാർട്ടിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
1442994
Thursday, August 8, 2024 3:54 AM IST
മൂവാറ്റുപുഴ: കല്ലൂർക്കാട് സബ്ജില്ലാ ഇന്റർ സ്കൂൾ ബാഡ്മിന്റൺ മത്സരങ്ങളിൽ ജൂണിയർ, സീനിയർ വിഭാഗങ്ങളിൽ ആയവന സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കി. സബ്ജൂണിയർ വിഭാഗത്തിൽ റണ്ണേഴ്സ് അപ്പ് നേടുകയും ചെയ്തു.
വാഴക്കുളം സെന്റ് ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിലെ വിജയികൾ: ജൂണിയർ സിംഗിൾസ് ചാമ്പ്യൻ: ആൽബർട്ട് സേവിയർ, ജൂണിയർ ഡബിൾസ് ചാമ്പ്യൻസ്: ആൽബർട്ട് സേവിയർ ആൻഡ് ജോയൽ ജോഷി, സീനിയർ സിംഗിൾ ചാമ്പ്യൻ: ചാൾസ് ജെയിൻ,
സീനിയർ ഡബിൾസ് ചാമ്പ്യൻസ്: അഭിനവ് വിനോദ് ആൻഡ് വി.എസ്. പവൻ. സബ്ജൂണിയർ സിംഗിൾ റണ്ണേഴ്സപ്പ്: സ്റ്റാലിൻ പ്രതീഷ്, സബ്ജൂണിയർ ഡബിൾസ് റണ്ണേഴ്സപ്പ്: അല്ലു ജോൺസൻ ആൻഡ് അലൻ പി. സാംസൺ, ജൂണിയർ ആൻഡ് സീനിയർ ഓവറോൾ ചാമ്പ്യൻസ്: ആയവന സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ.