ധർമഗിരിയിൽ അനുമോദന, യാത്രയയപ്പ്, സ്വീകരണ സമ്മേളനം
1442991
Thursday, August 8, 2024 3:54 AM IST
കോതമംഗലം: എംഎസ്ജെ സന്യാസിനി സമൂഹത്തിന്റെ കോതമംഗലം സെന്റ് ജോസഫ്സ് പ്രൊവിൻസിന്റെ സുപ്പീരിയറായി ചുമതലയേറ്റു പോകുന്ന സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ ധർമഗിരി മുൻ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ അഭയയ്ക്ക് അനുമോദനവും പ്രൊവിൻഷ്യൽ പ്രോക്യൂറേറ്ററായി ചുമതലയേറ്റു പോകുന്ന അക്കൗണ്ട്സ് വിഭാഗം മുൻ മേധാവി സിസ്റ്റർ എമിലിയ,
പോത്താനിക്കാട് സെന്റ് തോമസ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റു പോകുന്ന മുൻ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഹിമ എന്നിവർക്ക് യാത്രയയപ്പും നൽകി. സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ ധർമഗിരിയുടെ പുതിയ അഡ്മിനിസ്ട്രേറ്ററായി ചുമതലയേൽക്കുന്ന സിസ്റ്റർ ജോസ്മിൻ, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേൽക്കുന്ന സിസ്റ്റർ ഡെറ്റി എന്നിവർക്ക് സ്വീകരണവും ചടങ്ങിൽ ഒരുക്കി.
ഹോസ്പിറ്റൽ നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ ജാസ്മിൻ ആമുഖാവതരണം നടത്തി. സെന്റ് ജോർജ് കത്തീഡ്രൽ വികാരി റവ. ഡോ. തോമസ് ചെറുപറമ്പിൽ അധ്യക്ഷത വഹിച്ചു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഹോസ്പിറ്റൽ സെക്രട്ടറി മാത്യു ജോസഫ്, മെഡിക്കൽ സൂപ്രണ്ട് റോബിൻ ജോർജ്, നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ജോസ് വർഗീസ്, മെഡിക്കൽ അപ്പോസ്തലേറ്റ് കൗൺസിലറും നഴ്സിംഗ് കോളജ് പ്രിൻസിപ്പലുമായ സിസ്റ്റർ റെണിത, ബിഎസ്സി എംഎൽടി കോളജ് പ്രിൻസിപ്പൽ കെ.എസ്. റോമി, സ്റ്റാഫ് അംഗങ്ങളായ ഷാലി ആന്റണി, ചിന്നു പി. വർക്കി, ഹോസ്പിറ്റൽ പിആർഒ എബി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ സിസ്റ്റർ അഭയയെ സിസ്റ്റർ ജോസ്മിൻ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് ഹോസ്പിറ്റൽ സ്റ്റാഫംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.