ദേ​ശീ​യ പ​ഞ്ച​ഗു​സ്തി: മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​ക്ക് സ്വ​ർ​ണ​മെ​ഡ​ൽ
Tuesday, August 6, 2024 7:15 AM IST
മൂ​വാ​റ്റു​പു​ഴ: റാ​യ്പൂ​രി​ൽ ന​ട​ന്ന 46-ാമ​ത് ദേ​ശീ​യ പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ത്തി​ൽ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി. പെ​രു​ന്പ​ല്ലൂ​ർ കൊ​ല്ല​മാ​വു​കു​ടി​യി​ൽ എ​ബി​ൻ കു​ര്യ​(37)​നാ​ണ് 90 കി​ലോ വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണ മെ​ഡ​ൽ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ൽ ചാ​ന്പ്യ​ൻ ഓ​ഫ് ചാ​ന്പ്യ​ൻ പ​ട്ട​വും എ​ബി​നാണ്.

ദേ​ശീ​യ ചാ​ന്പ്യ​നാ​യ​തോ​ടെ സ്പെ​യി​നി​ൽ ന​ട​ക്കു​ന്ന ലോ​ക പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നും അ​ർ​ഹ​ത നേ​ടി. 14 വ​ർ​ഷം തു​ട​ർ​ച്ച​യാ​യി ദേ​ശീ​യ പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ത്തി​ലെ സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​ണ് എ​ബി​ൻ.