മരട്: തൈക്കൂടത്ത് സ്വകാര്യ ആശുപത്രിയുടെ സമീപത്തെ ടർഫിനോട് ചേർന്നുള്ള കെട്ടിടത്തിനു തീപിടിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ഓടെ വാടകയ്ക്ക് നല്കിയിരുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഈ സമയം മുറിക്കുള്ളിൽ ആരുമുണ്ടായിരുന്നില്ല. ഫ്രിഡ്ജിനാണ് ആദ്യം തീപിടിച്ചത്. രണ്ട് ഗ്യാസ് സിലിണ്ടർ സമീപത്തുണ്ടായിരുന്നെങ്കിലും തീ പടരുന്നതിന് മുമ്പേ കടവന്ത്ര അഗ്നിരക്ഷാസേനയെത്തി സിലിണ്ടറുകൾ മാറ്റിയതിനാൽ വൻ അപകടം ഒഴിവായി.