കുട്ടന്പുഴയിലെ നാല് സ്കൂളുകൾക്ക് 70.73 ലക്ഷം അനുവദിച്ചു
1442452
Tuesday, August 6, 2024 6:53 AM IST
കോതമംഗലം: കുട്ടന്പുഴ പഞ്ചായത്തിലെ നാല് സ്കൂളുകളിലെ വിവിധ നവീകരണ പ്രവർത്തനങ്ങൾക്കായി 70.73 ലക്ഷം അനുവദിച്ചതായി ആന്റണി ജോണ് എംഎൽഎ അറിയിച്ചു.
ഇടമലയാർ ഗവ. യുപി സ്കൂൾ കെട്ടിടത്തിന്റെ ഭിത്തികളുടെ ഉയരം കൂട്ടി പഴയ ആസ്ബെസ്റ്റോസ് മേൽക്കൂര മാറ്റി പുതിയത് ചെയ്യുന്നതിനും, തറ ടൈൽ വിരിക്കുന്നതിനുള്ള പ്രവൃത്തികൾക്ക് 25 ലക്ഷം, ഗവ. എച്ച്എസ് പിണവൂർ സ്കൂളിൽ തകർന്നുപോയ ചുറ്റുമതിലിന്റെ പുനരുദ്ധാരണത്തിനും മുറ്റം ടൈൽ വിരിക്കുന്നതിനുമുള്ള പണികൾക്കായി 20.22 ലക്ഷം, കുട്ടന്പുഴ ഗവ. എച്ച്എസ്എസിൽ സ്റ്റാഫ്, കംപ്യൂട്ടർ ലാബ് എന്നീ മുറികളിലെ ടൈലുകൾ മാറ്റുന്നതിനും ശുചിമുറികൾ പുതുക്കി പണിയുന്നതിനുമുള്ള പ്രവൃത്തികൾക്ക് 7.82 ലക്ഷം, മാമലക്കണ്ടം ഗവ. എച്ച്എസിൽ ഓഡിറ്റോറിയം, രണ്ട് ക്ലാസ് മുറികൾ, ലൈബ്രറി എന്നിവിടങ്ങളിലെ ടൈലുകൾ വിരിക്കുന്നതിനും പടികൾക്ക് കൈവരികൾ സ്ഥാപിക്കുന്നതിനും, ജനലുകൾ പുതുക്കി പണിയുന്നതിനുള്ള പ്രവൃത്തികൾക്ക് 17.69 ലക്ഷവുമാണ് അനുവദിച്ചിട്ടുള്ളത്.