പശുവിന്റെ ചവിട്ടേറ്റ മൃഗാശുപത്രി ജീവനക്കാരൻ മരിച്ചു
1442283
Monday, August 5, 2024 10:27 PM IST
പെരുന്പാവൂർ: പശുവിന്റെ ചവിട്ടേറ്റ് ചികിത്സയിലായിരുന്ന മൃഗാശുപത്രി അസി. ഫീൽഡ് ഓഫീസർ മരിച്ചു. കോതമംഗലം പൈങ്ങോട്ടൂർ മൃഗാശുപത്രിയിലെ അസി. ഫീൽഡ് ഓഫീസർ അശമന്നൂർ ചിറങ്ങര സി.സി. മനേഷ് (46) ആണ് മരിച്ചത്.
ശനിയാഴ്ച ചികിത്സയുടെ ഭാഗമായി കൊണ്ടുവന്ന പശുവിന്റെ ചവിട്ടേറ്റ് കാലിൽ പൊട്ടലുണ്ടായിരുന്നതിനാൽ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. എന്നാൽ മനേഷ് ഇന്നലെ രാവിലെ മരണപ്പെടുകയായിരുന്നു.
ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. സംസ്കാരം നടത്തി. ഭാര്യ: സന്ധ്യ. മക്കൾ: അഭിനവ്, അഭിനന്ദ. മന്ത്രി ജെ. ചിഞ്ചുറാണി അശമന്നൂരിലെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.