പ്ലാസ്റ്റിക്കിനിടയിൽനിന്ന് കിട്ടിയ പണം ഉടമയ്ക്ക് നൽകി ഹരിത കർമസേനാംഗം
1442150
Monday, August 5, 2024 4:07 AM IST
മൂവാറ്റുപുഴ: ശേഖരിച്ച പ്ലാസ്റ്റിക്കിനിടയിൽനിന്ന് കിട്ടിയ പണം ഉടമയ്ക്ക് തിരികെ നൽകി ഹരിത കർമസേനാംഗം. ആവോലി പഞ്ചായത്ത് 11-ാം വാർഡിലെ ഹരിത കർമസേനാംഗമായ രേണുക സന്ദീപാണ് തനിക്ക് കിട്ടിയ 2000 രൂപ ഉടമയായ ആവോലി കുറുപ്പുമഠം ജെയ്ൻ രഞ്ജിത്തിന് തിരികെ നൽകിയത്.
കഴിഞ്ഞ ദിവസം കൂടെയുള്ള ഹരിതകർമസേനാംഗം ട്രീസ തോമസിനൊപ്പം ആവോലി ഭാഗത്ത് വീടുകളിൽനിന്ന് പ്ലാസ്റ്റിക് ശേഖരിച്ച് യൂസർഫീ വാങ്ങുമ്പോഴായിരുന്നു സംഭവം. നേരം വൈകിയതിനാൽ വീട്ടിലെത്തിയാണ് പ്ലാസ്റ്റിക് തരം തിരിച്ചത്.
ഇതിനിടയിൽ വസ്ത്രങ്ങൾ വാങ്ങുന്ന കൂടിനുള്ളിലെ കവറിൽ അഞ്ഞൂറിന്റെ നാല് നോട്ടുകൾ കണ്ടു. വിവരം ഹരിതകർമസേന ചുമതയുള്ള ഉദ്യോഗസ്ഥനെ അറിയിച്ചു. പിറ്റേന്ന് ഉടമയുടെ വീട്ടിലെത്തി പണം നൽകി.