മത്സ്യത്തൊഴിലാളി യൂണിയൻ സമ്മേളനം
1442145
Monday, August 5, 2024 3:56 AM IST
തൃപ്പൂണിത്തുറ: മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) തൃപ്പൂണിത്തുറ ഏരിയാ സമ്മേളനം മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ.കെ. രമേശൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഇ.ജി. പുഷ്പൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.കെ. ഭാസുരാദേവി, പി. വാസുദേവൻ, അഡ്വ. എസ്. മധുസൂദനൻ, പി.കെ. ബാബു, ടി.എസ്. പങ്കജാക്ഷൻ, ശ്രീവിദ്യാ സുമോദ്, പി.കെ. സാബു തുടങ്ങിയവർ പ്രസംഗിച്ചു.
വേമ്പനാട്ടുകായലിൽ മീൻപിടുത്തത്തിന് തടസമായി നിൽക്കുന്ന ഉപയോഗശൂന്യമായ ചീനവലക്കുറ്റികളും എക്കലും നീക്കം ചെയ്യണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി പി.കെ. സാബു - പ്രസിഡന്റ്, ഇ.ജി. പുഷ്പൻ - സെക്രട്ടറി, പി.പി. ഷാജി - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.