അലിവിന്റെ വര്ണങ്ങളാല് പ്രതീക്ഷ പകർന്ന് വിദ്യാർഥികൾ
1442127
Monday, August 5, 2024 3:24 AM IST
കൊച്ചി: വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ വീടും ജീവിതവും നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങാകാന്‍ വിദ്യാർഥികള്‍. സ്വന്തം കൈകൊണ്ട് നിറം പകര്‍ന്ന കുടകള്‍ ലേലം ചെയ്ത് കിട്ടിയ പണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.
‘മണ്‍സൂണ്‍ ഓഫ് കേരള' എന്ന വിഷയത്തെ ആസ്പദമാക്കി ഹൈസ്കൂള്‍ വിദ്യാഥികള്‍ക്കായി നടത്തിയ ചിത്രരചനാ മത്സരത്തിലെ സൃഷ്ടികളാണ് വില്പന നടത്തി പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നത്.
എക്സിക്യൂട്ടീവ് ഇവന്റ്സ് ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ സംഘടിപ്പിച്ച മത്സരത്തില്‍ 42 സ്കൂളുകളില്‍ നിന്നായി 200 ഓളം വിദ്യാർഥികളാണ് മത്സരിച്ചത്. ഏറ്റവും മികച്ച ചിത്രങ്ങള്‍ ചാലിച്ച പത്ത് കുടകളാണ് വേദിയില്‍ ലേലം ചെയ്തത്. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയ വിജയികള്‍ക്ക് 25,000, 10,000, 5,000 എന്നിങ്ങനെ ക്യാഷ് പ്രൈസും നല്കി.