ആംബുലൻസിടിച്ച് ചികിൽസയിലായിരുന്ന ചെത്തുതൊഴിലാളി മരിച്ചു
1441984
Sunday, August 4, 2024 10:36 PM IST
പിറവം: രണ്ടു മാസം മുന്പ് സ്കൂട്ടറിൽ ആംബുലൻസ് ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കള്ളുചെത്ത് തൊഴിലാളി മരിച്ചു. പാലച്ചുവട് തേക്കുംമൂട്ടിൽപ്പടി മൈലാംകുന്നത്ത് (തകിടിയിൽ) ടി.കെ.മോഹനൻ (69) ആണ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ഇക്കഴിഞ്ഞ ജൂൺ നാലിന് കള്ള് ചെത്തുകഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുന്പോൾ തേക്കുംമൂട്ടിൽപടി ജംഗ്ഷനിലായിരുന്നു അപകടം. സംസ്കാരം നടത്തി. ഭാര്യ: രമണി മുത്തോലപുരം വാഴയിൽ കുടുംബാഗം. മക്കൾ: മീര, അമൽ. മരുമക്കൾ: വിനോദ്, ആര്യ.