വൈപ്പിൻ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പിഡബ്ല്യുഡി റിട്ട. എൻജിനീയർ ചെറായി കോമത്ത് സിദ്ധാർഥൻ (80) ആണ് മരിച്ചത്. ചെറായി ബീച്ച് റോഡിൽ വച്ച് സ്കൂട്ടറിൽ ടിപ്പർ ഇടിച്ചാണ് അപകടം ഉണ്ടായത്. സ്കൂട്ടർ ഓടിച്ചിരുന്ന സുഹൃത്ത് തൽക്ഷണം മരിച്ചിരുന്നു. ചെറായി വി.വി. സഭ മുൻസെക്രട്ടറിയാണ്. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീകുമാർ (ജർമനി), ശ്രീലക്ഷ്മി. മരുമക്കൾ: അജിത്ത് പത്മനാഭൻ, ബിനി.