വയനാട് വീട് നിർമിച്ചു നൽകാൻ ആക്രി ചലഞ്ചിന് തുടക്കമായി
1441856
Sunday, August 4, 2024 5:00 AM IST
കോതമംഗലം: വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഡിവൈഎഫ്ഐ നിർമിച്ചു നൽകുന്ന 25 വീടുകളുടെ ഫണ്ട് ശേഖരണാർഥം കോതമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആക്രി ചലഞ്ചിന് തുടക്കമായി.
കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽനിന്നും പഴയ പേപ്പറുകൾ, കാർട്ടണുകൾ, ഉപയോഗശൂന്യമായ വൈദ്യുതി ഉപകരണങ്ങൾ മറ്റ് ആക്രികൾ എന്നിവ ഡിവൈഎഫ്ഐയ്ക്ക് കൈമാറി. ആശുപത്രിയിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി ബിനോയ് തോമസ് മണ്ണഞ്ചേരിയിൽനിന്നും ആന്റണി ജോണ് എംഎൽഎ സാധനങ്ങൾ ഏറ്റുവാങ്ങി.
കെ.എ നൗഷാദ്, ബാബു മാത്യു, റോയ് ജോർജ് മാലിയിൽ, തോമസ് ഏബ്രഹാം, കെ.പി. ജയകുമാർ, ഷിജോ ഏബ്രഹാം, ജിയോ പയസ്, കെ.എൻ. ശ്രീജിത്ത്, എൽദോസ് പോൾ, ടി.എ. ഷാഹിൻ എന്നിവർ പങ്കെടുത്തു.