വെള്ളക്കെട്ടിലായ കുടുംബത്തിന്റെ വീട് അധികൃതർ സന്ദർശിച്ചു
1441839
Sunday, August 4, 2024 4:41 AM IST
കരുമാലൂർ: കരുമാലൂർ പഞ്ചായത്തിൽ വെള്ളക്കെട്ടിലായ പട്ടികജാതി കുടുംബത്തിന്റെ വീട് വില്ലേജ് അധികൃതരും പഞ്ചായത്ത് അംഗങ്ങളും സന്ദർശിച്ചു.
താത്കാലിക പരിഹാരമെന്നോണം വീടിന്റെ മുൻവശത്തു മണ്ണിട്ടു നടക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വെളിയത്തുനാട് കടുപ്പാടം പാപ്പാടത്തു വീട്ടിൽ ദിപുവിന്റെ വീടാണു വെള്ളക്കെട്ടിന്റെ പിടിയിലായത്.
വെള്ളം ഒഴുകി പോകാനുള്ള മാർഗങ്ങളെല്ലാം നികത്തിയത്തോടെയാണ് ദുരിതത്തിലായത്. മഴ പെയ്താൽ പ്രദേശത്തെ അഴുക്കു വെള്ളം മുഴുവൻ ദിപുവിന്റെ വീട്ടുമുറ്റത്തേക്കാണ് ഒഴുകിയെത്തുന്നത്.
വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കുന്ന ശാശ്വതമായ പരിഹാരം നൽകണമെന്നു വീട്ടുടമയായ ദിപു ആവശ്യപ്പെട്ടു.