കൂടുതൽ ബോട്ടുകൾ തിരിച്ചെത്തി; പ്രതീക്ഷിച്ച ‘കൊയ്ത്ത് ’ഇല്ല
1441837
Sunday, August 4, 2024 4:41 AM IST
വൈപ്പിൻ: ട്രോളിംഗ് നിരോധനത്തിന് ശേഷം കടലിൽ പോയ ബോട്ടുകൾ കൂടുതൽ തിരിച്ചെത്തി തുടങ്ങിയെങ്കിലും ഇക്കുറി പ്രതീക്ഷക്കനുസരിച്ചുള്ള കാച്ചിംഗ് ഇല്ലാതെ വന്നത് മത്സ്യമേഖലയെ നാരാശയിലാക്കി.
ശനിയാഴ്ച രാവിലെ മുനമ്പം ഹാർബറിലടുത്ത ബോട്ടുകളിൽ കിളി, കണവ , കിനാവള്ളി, ബ്രാൽ, കടൽ ക റൂപ്പ് തുടങ്ങിയ പലവക മത്സ്യങ്ങളായിരുന്നു ഏറിയ പങ്കും . ഉദ്ദേശിച്ചപ്പോലെ ഇക്കുറി കടലിൽ മത്സ്യലഭ്യതയില്ല. കിട്ടുന്ന മത്സ്യം ഹാർബറിൽ നല്ല വിലയ്ക്ക് വിറ്റുപോകുന്നതിനാൽ മാത്രം തത്കാലം പിടിച്ചു നിൽക്കുകയാണ് ബോട്ടുകൾ.