തൃപ്പൂണിത്തുറ: സ്വകാര്യ ബസിൽ സ്ത്രീയുടെ സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയെ പിടികൂടി. തൂത്തുക്കുടി ഹൗസ് നമ്പർ 23ൽ പാർവതി (25) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ തൃപ്പൂണിത്തുറയിൽ വച്ച് മാല മോഷണത്തിനിടെ യാത്രക്കാർ പിടികൂടി ഹിൽപാലസ് പോലീസിൽ ഏല്പിക്കുകയായിരുന്നു.
നഗരത്തിലെ ബസുകളിൽ മാലമോഷണ സംഘങ്ങളും പേഴ്സുകളും ബാഗുകളും മോഷ്ടിക്കുന്നവരും സജീവമാണ്. അറസ്റ്റിലായ സ്ത്രീയുടെ കൂടെയുള്ളവർ പല ഭാഗങ്ങളിലായി ഉണ്ടെന്ന് അവർ പറഞ്ഞതായി പോലീസ് അറിയിച്ചു.