ട്രെയിനിന് മുകളിലേക്ക് മരം കടപുഴകി വീണു
1441547
Saturday, August 3, 2024 3:37 AM IST
കൊച്ചി: ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ നിർത്തിയിട്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം കടപുഴകി വീണു. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ എറണാകുളം പാട്ന എക്സ്പ്രസിന്റെ മുകളിലേക്കാണ് മരം വീണത്. വിവരമറിഞ്ഞ് സ്റ്റേഷന് ഡ്യൂട്ടി ട്രാഫിക് ഉദ്യോഗസ്ഥ ഈ ഭാഗത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാൽ വന്‍ദുരന്തം ഒഴിവായി. സംഭവത്തല്‍ ആര്‍ക്കും പരിക്കുകളില്ല.
തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും റെയില്‍വേ ജീവനക്കാരും എത്തി മരം മുറിച്ചുമാറ്റി. മരം വീണെങ്കിലും വൈദ്യുതി ലൈനുകള്‍ പൊട്ടിയിരുന്നില്ല. തടസങ്ങളെല്ലാം നീക്കി കൃത്യസമയത്ത് തന്നെ ട്രെയിന്‍ യാത്രയ്ക്ക് സജ്ജമായി. അതേസമയം മരം വീഴാനിടയായ സാഹചര്യം റെയില്‍വേ പരിശോധിക്കും.