ദന്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ
1441544
Saturday, August 3, 2024 3:37 AM IST
മരട്: ദന്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മരട് നഗരസഭ 31-ാം ഡിവിഷനിലെ നെട്ടൂർ നോർത്ത് കോളനിയിൽ നടുവില വീട്ടിൽ സാബു (41), ഭാര്യ ഫിലോമിന റോസ് (ജിൻസി,39) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ മക്കളാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്.
സാബുവിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. ഫിലോമിനയെ ശ്വാസം മുട്ടിച്ചു കൊന്നതിനുശേഷം സാബു ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് കേസെടുത്ത പനങ്ങാട് പോലീസ് പറഞ്ഞു. കഴുത്ത് മുറുക്കാൻ ഉപയോഗിച്ച ഷാൾ, സാബുവിന്റെ ആത്മഹത്യാക്കുറിപ്പ് എന്നിവ പോലീസ് കണ്ടെത്തി.
പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹങ്ങൾ സംസ്കരിച്ചു. ഇറച്ചിവെട്ടുകാരനാണ് സാബു. മക്കൾ മൂന്നു പേരും വിദ്യാർഥികളാണ്.