കളമശേരി: കളമശേരി പുത്തലം കടവിൽ യുവാവ് പുഴയിൽ ചാടി.പള്ളിലാകര പേഴുങ്കൾ ശിവാനന്ദന്റെ മകൻ നിഖിൽ (36) ആണ് പുഴയിൽ ചാടിയത്. ബുധനാഴ്ച വൈകുന്നേരം ബൈക്ക് പുഴയ്ക്കരികിൽ വച്ചിട്ട് പാലത്തിലെ കൈവരിയിൽ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു.
കളമശേരി കെഎസ്ഇബി കരാർ ജീവനക്കാരനാണ്. രണ്ട് ദിവസമായി പുഴയിൽ ഫയർഫോഴ്സും നാട്ടുകാരും തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. ഇന്നലെ രാവിലെയുള്ള തെരച്ചിലിൽ മൃതദേഹം ഗ്ലാസ് ഫാക്ടറി ഭാഗത്ത് പുഴയിൽ കണ്ടെത്തി. സാന്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് കരുതുന്നു. സംസ്കാരം നടത്തി. ഭാര്യ: ആതിര. മകൻ: അദ്വൈത് നിഖിൽ.