കോതമംഗലത്ത് കാലവർഷക്കെടുതിയിൽ 15 ലക്ഷത്തിന്റെ കൃഷിനാശം
1441284
Friday, August 2, 2024 4:28 AM IST
കോതമംഗലം: കോതമംഗലം താലൂക്കിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും കാറ്റിലും 15 ലക്ഷം രൂപയുടെ കൃഷി നാശം ഉണ്ടായി. കവളങ്ങാട്, പല്ലാരിമംഗലം, നെല്ലിക്കുഴി, വാരപ്പെട്ടി, കോട്ടപ്പടി പഞ്ചായത്തുകളിലും കോതമംഗലം മുനിസിപ്പാലിറ്റിയിലുമാണ് കൃഷിനാശം ഉണ്ടായിട്ടുള്ളത്. ഏകദേശം 6000ഓളം കുലച്ച വാഴകൾ, നെൽകൃഷി, കപ്പ, ജാതി, കമുക്, റബർ എന്നീ വിളകൾക്കാണ് നാശനഷ്ടം ഉണ്ടായത്.
ഏകദേശം 15 ലക്ഷം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥല പരിശോധന വേഗത്തിൽ പൂർത്തീകരിക്കും. കർഷകർ നഷ്ടപരിഹാരത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. നഷ്ടപരിഹാര തുക അവരുടെ അക്കൗണ്ട് മുഖേന ലഭ്യമാകുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു.