അതിരൂപത യുവജന സംഗമം നടത്തി
1438452
Tuesday, July 23, 2024 7:12 AM IST
കൊച്ചി: വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷന് സംഘടിപ്പിച്ച യുവജന സംഗമം "ഇല്യൂമിനേറ്റ് 2024' നടന് സിജു വില്സന് ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത സഹായ മെത്രാന് ഡോ. ആന്റണി വാലുങ്കല്‍ അധ്യക്ഷത വഹിച്ചു.
സംവിധായകന് ഉല്ലാസ് കൃഷ്ണ, നടന് ധീരജ് ഡെന്നീസ്, ടി.ജെ. വിനോദ് എംഎല്‍എ, വരാപ്പുഴ അതിരൂപത യുവജന കമ്മീഷന് ഡയറക്ടര്‍ ഫാ. ജിജു ക്ലീറ്റസ് തിയ്യാടി, കെആര്‍എല്‍സിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ. ജിജു അറക്കത്തറ, കെസിവൈഎം അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക്, സിഎല്‍സി അതിരൂപത പ്രസിഡന്റ് തോബിയാസ് കൊര്‍ണേലി, ജീസസ് യൂത്ത് കോ-ഓർഡിനേറ്റര്‍ ബ്രോഡ്വിന്‍ ബെല്ലര്‍മിന്‍, കെസിവൈഎം പ്രമോട്ടര്‍ ഫാ. ഷിനോജ് ആറാഞ്ചേരി, ജീസസ് യൂത്ത് പ്രമോട്ടര്‍ ഫാ. ആന്റണി ആനന്ദ് മണ്ണാളില്‍, സിഎല്‍സി പ്രമോട്ടര്‍ ഫാ. ജോബിന്, അതിരൂപത യുവജന കമ്മീഷന് ജോ. സെക്രട്ടറി സിബിന് യേശുദാസന് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് നടന്ന സിനിമാറ്റിക് ഡാന്‍സ് മത്സരത്തില്‍ പ്രഥമ ആട്ടം എവര്‍ റോളിംഗ് ട്രോഫി തൈക്കൂടം സെന്റ് റാഫേല്‍ ഇടവക കരസ്ഥമാക്കി. രണ്ടാം സ്ഥാനം മഞ്ഞുമ്മല്‍ ഇമ്മാക്കുലേറ്റ് കണ്സെപ്ഷന് ഇടവകയും, മൂന്നാം സ്ഥാനം ഉണിച്ചിറ സെന്റ് ജൂഡ് ഇടവകയും നേടി. വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍സി ജോര്‍ജ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.