പോഷകാഹാര മിശ്രിത മെഷീനിടയിൽ ജീവനക്കാരിയുടെ കൈ കുടുങ്ങി
1438444
Tuesday, July 23, 2024 7:01 AM IST
മൂവാറ്റുപുഴ: പോഷകാഹാര മിശ്രിത സ്ഥാപനത്തിൽ മെഷിനിടയിൽ ജീവനക്കാരിയുടെ കൈ കുടുങ്ങി. കടാതി കുര്യൻ മലയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ സ്ഥാപനത്തിൽ ഇന്നലെ വൈകുന്നേരം 3.30ഓടെയാണ് സംഭവം. കടാതി കരിപ്പാച്ചിറ ജീന ബിനു (35)വിന്റെ കൈയാണ് മെഷീനിടയിൽ കുടുങ്ങിയത്. മെഷീൻ വൃത്തിയാക്കുന്നതിനിടയിൽ കൈ കുടുങ്ങുകയായിരുന്നു.
തുടർന്ന് മൂവാറ്റുപുഴ അഗ്നിരക്ഷാസേന സ്ഥലത്തെത്തി ജീനയുടെ കൈ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ല. എഎസ്ടിഒ കെ.സി. ബിജുമോൻ, ടി.ടി. അനിഷ്കുമാർ, നിബിൻ ബോസ്, ടി.ആർ. റനീഷ്, കെ.കെ. രാജു, ടോമി പോൾ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.