പാൽ ഗുണമേന്മ ബോധവത്കരണ സെമിനാർ
1438441
Tuesday, July 23, 2024 7:01 AM IST
കോതമംഗലം: ക്ഷീരവികസന വകുപ്പ് ജില്ലാ ഗുണനിയന്ത്രണ വിഭാഗത്തിന്റെയും കോഴിപ്പിള്ളി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാൽ ഗുണമേന്മ ബോധവത്കരണ സെമിനാർ നടത്തി.
കോതമംഗലം ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡയാന നോബി ഉദ്ഘാടനം ചെയ്തു. കോഴിപ്പിള്ളി ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് പ്രഫ. ടി.പി. മർക്കോസ് അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ല ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ട്രീസ തോമസ് മോഡറേറ്ററായിരുന്നു.
പാലിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുവാൻ സ്വീകരിക്കേണ്ടതായ മാർഗങ്ങളെക്കുറിച്ച് ക്വാളിറ്റി കണ്ട്രോൾ ഓഫീസർ പ്രിയ ജോസഫ് ക്ലാസ് നയിച്ചു. കർഷകർക്ക് വേണ്ടി നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് ഡിഇഒ സിജി വർഗീസ് വിശദീകരിച്ചു.
ക്ഷീര കർഷക ക്ഷേമ പദ്ധതികളെക്കുറിച്ച് ഡിഎഫ്ഐ ആന്റോ വർഗീസും പശുപരിപാലന മാർഗങ്ങളെക്കുറിച്ച് മിൽമയുടെ ശോശ അന്ന ജേക്കബ് ക്ലാസ് നയിച്ചു. പഞ്ചായത്തംഗം പി.പി. കുട്ടൻ പ്രസംഗിച്ചു.