അവാർഡുകൾ നൽകി
1438099
Monday, July 22, 2024 4:10 AM IST
മരട്: നെട്ടൂർ ഐഎൻടിയുസി യൂണിയന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് അവാർഡുകളും കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ഹൈബി ഈഡൻ എംപി അവാർഡ് വിതരണം നിർവഹിച്ചു.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ആർ.കെ. സുരേഷ് ബാബു അധ്യക്ഷനായി. സി. വിനോദ്, അഡ്വ. ടി.കെ. ദേവരാജൻ, ടി.പി. ആന്റണി മാസ്റ്റർ, കെ.എസ്. ഉബൈദ്, കെ.എം. മുജീബ് തുടങ്ങിയവർ പ്രസംഗിച്ചു.