മികച്ച വിദ്യാഭ്യാസം കുടുംബത്തിലും സമൂഹത്തിലും പ്രതിഫലനം ഉണ്ടാക്കും: വി.ഡി. സതീശന്
1438089
Monday, July 22, 2024 3:59 AM IST
കൊച്ചി: മികച്ച വിദ്യാഭ്യാസത്തിന്റെ പ്രതിഫലനം കുടുംബത്തിലും സമൂഹത്തിലും പ്രകടമാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. വിദ്യാഭ്യാസത്തിലൂടെ സംഭവിക്കുന്നത് സോഷ്യോ ഇക്കണോമിക് ചേയ്ഞ്ച് കൂടിയണ്.
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കാലഘട്ടത്തില്‍ അറിവും അതേവേഗത്തില്‍ കരസ്ഥമാക്കേണ്ടവരായി വിദ്യാര്‍ഥികളും മാറണം. ഹൈബി ഈഡന് എംപി സംഘടിപ്പിച്ച എംപി അവാര്‍ഡ് 2024 ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെയിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് എറണാകുളം സെന്റ് തെരേസാസ് കോളജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ 68 സ്കൂളുകളില്‍ നിന്ന് പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച 1542 വിദ്യാർഥികള്‍ക്ക് അവാര്‍ഡ് കൈമാറി.
നടനും സംവിധായകനുമായ ബേസില്‍ ജോസഫ് മുഖ്യാതിഥിയായിരുന്നു. ഹൈബി ഈഡന് എംപി അധ്യക്ഷത വഹിച്ച ചടങ്ങില്‍ എംഎല്‍എമാരായ കെ. ബാബു, ടി.ജെ. വിനോദ്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് തുടങ്ങിയവരും പങ്കെടുത്തു.