മൂക്കന്നൂര്‍ സഹകരണ ബാങ്ക്: യുഡിഎഫിന് വിജയം
1438088
Monday, July 22, 2024 3:59 AM IST
അങ്കമാലി: മൂക്കന്നൂര്‍ സഹ. ബാങ്കിലേക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും യുഡിഎഫ് വിജയം നേടി. 13 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
പി.എല്‍. ജോസ്, പി.വി. പൗലോസ്, എ.ആര്. പ്രഭു, ബിബിന്‍ എ. ലോറന്‍സ്, എം.കെ. ബെന്നി, കെ.ഇ. ബെന്നി, കെ.ടി. വിന്‍സെന്റ്, ഗ്രേസി റാഫേല്‍, ബിന്ദു കുമാരന്, എ.സി. ഗോപി, പ്രവീണ്‍ ഡേവീസ്, ടോളി ബേബി, പി.ടി. സാബു എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.