ക്ഷീരകർഷകർക്ക് വേതനവിതരണം
1438085
Monday, July 22, 2024 3:59 AM IST
പിറവം: നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി നടപ്പാക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് തൊഴില്‍ ദിനം നൽകുന്നതുമായി ബന്ധപ്പെട്ട് ക്ഷീര കര്‍ഷകര്‍ക്ക് വേതനം വിതരണം ചെയ്തു. ഇതിനൊപ്പം നടപ്പു വര്‍ഷത്തേക്കുള്ള അപേക്ഷ ഫോമും നൽകി. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ ജൂലി സാബു നിര്‍വഹിച്ചു. വൈസ് ചെയർമാൻ കെ.പി. സലിം അധ്യക്ഷത വഹിച്ചു. പദ്ധതിയെപ്പറ്റി തൊഴിലുറപ്പ് ഓവര്‍സിയര്‍ പൗര്‍ണമി യോഗത്തില്‍ വിശദീകരിച്ചു.
2022-23 വര്‍ഷത്തില്‍ 6854 തൊഴില്‍ ദിനങ്ങള്‍ നല്കി. 75 ഗുണഭോക്താക്കളില്‍ 49 പേര് 100 തൊഴില്‍ ദിനം പൂര്‍ത്തിയാക്കി. 21,31,594 രൂപയുടെ തൊഴില്‍ ദിനങ്ങളാണ് നഗരസഭ നൽകിയത്.
കൗൺസിലർമാരായ ജൂബി പൗലോസ്, ജില്‍സ് പെരിയപ്പുറം, വത്സല വര്‍ഗീസ്, അജേഷ് മനോഹര്‍, ഗിരീഷ്കുമാര്‍, മോളി വലിയകട്ടയില്‍, ജോജിമോന് ചാരുപ്ലാവില്‍, രമ വിജയന്, ഏലിയാസ് കക്കാട് എന്നിവര്‍ പ്രസംഗിച്ചു.