ഫിസാറ്റിന് വീണ്ടും അന്തര്‍ദേശീയ അംഗീകാരം
1437721
Sunday, July 21, 2024 4:26 AM IST
അങ്കമാലി: അമേരിക്കന്‍ സൊസൈറ്റി ഓഫ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്സ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സ്റ്റുഡന്റ് ചാപ്റ്റര്‍ അവാര്‍ഡ് അങ്കമാലി ഫിസാറ്റ് എന്‍ജിനീയറിംഗ് കോളജിനു ലഭിച്ചു.
ഇവര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്കിയ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം അധ്യാപകന് ടി.എം. ഹാരിഷിനു മികച്ച സ്റ്റാഫ് ഓള് സ്റ്റാര്‍ സപ്പോര്‍ട്ടര്‍ അവാര്‍ഡും മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം വിദ്യാര്‍ഥി റിതിന് വര്‍ഗീസിനു മികച്ച സ്റ്റുഡന്റ് ചെയര്‍ അവാര്‍ഡും ലഭിച്ചു.
മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പരിശ്രമമവും നേട്ടത്തിന് പിന്നിലുണ്ട്.