കാപ്പ ലംഘിച്ചതിന് അറസ്റ്റ് ചെയ്തു
1437714
Sunday, July 21, 2024 4:22 AM IST
വൈപ്പിൻ: നിരന്തര കുറ്റവാളി കാപ്പ ഉത്തരവ് ലംഘിച്ചതിന് അറസ്റ്റിൽ. പുതുവൈപ്പ് സൗത്ത് മാലിപ്പുറം മട്ടക്കൽ വീട്ടിൽ ആഷികിനെയാണ് (31) ഞാറയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
ജില്ലയിൽ പ്രവേശിക്കരുതെന്ന കാപ്പ ഉത്തരവ് ലംഘിച്ച ആഷികിനെ മാലിപ്പുറത്തുള്ള വീടിന് സമീപത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്. പിടിച്ചുപറി, അടിപിടി എന്നിവ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണിയാൾ.