26 കോടിയുടെ പദ്ധതികളുമായി ലയൺസ് ഡിസ്ട്രിക്ട് ക്ലബ്
1437707
Sunday, July 21, 2024 4:22 AM IST
നെടുമ്പാശേരി: 26 കോടിയുടെ ക്ഷേമ പ്രവർത്തനങ്ങൾ അടുത്ത ഒരു വർഷം എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലായി നടപ്പാക്കുമെന്ന് ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സിയുടെ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ 101 വീടുകൾ മൂന്ന് സെന്റ് ഭൂമിയുള്ളവർക്ക് നിർമിച്ചു നൽകും.
വിശപ്പ് രഹിത കേരളം എന്ന പദ്ധതിയുടെ ഭാഗമായി കമ്യൂണിറ്റി കിച്ചൺ പ്രവർത്തനം ആരംഭിക്കും. തിരുവാങ്കുളത്തിനു സമീപം ശാസ്താംമുകളിലുള്ള ലയൺസ് ആശുപത്രിയിൽ ഡയാലസിസ് സെന്റർ ആരംഭിക്കും. 25,000 വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ് നൽകുന്നതുൾപ്പടെയുള്ള ക്ഷേമ പദ്ധതികളാണ് നടപ്പാക്കുക.
പുതിയ ക്യാബിനറ്റ് മെമ്പർമാരുടെ സ്ഥനോഹരണ ചടങ്ങ് ഇന്ന് വൈകിട്ട് 3.30ന് നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിൽ ലയൺസ് ഇന്റർനാഷണൽ ഡയറക്ടർ പങ്കജ് മേത്ത ഉദ്ഘാടനം ചെയ്യും.ഡിസ്ട്രിക്ട് ഗവർണർ രാജൻ എൻ. നമ്പൂതിരി അധ്യക്ഷനാകും.