പെറ്റ് പാർക്കിൽ മൂർഖനെ പിടികൂടി
1437703
Sunday, July 21, 2024 4:08 AM IST
കോതമംഗലം : ഭൂതത്താൻകെട്ടിൽ കാർമ്മൽ വില്ലേജിലെ പെറ്റ് പാർക്കിലിറങ്ങിയ മൂർഖനെ പിടികൂടി വനത്തിൽ തുറന്ന് വിട്ടു. പാന്പുകളെ പിടികൂടുന്നതിൽ വിദഗ്ധനായ മാർട്ടിൻ മേക്കമാലിയാണ് മൂർഖനെ കൂട്ടിലാക്കിയത്.
കുറച്ചുനാളായി പെറ്റ് പാർക്കിലായിരുന്നു മൂർഖന്റെ താവളം. കഴിഞ്ഞദിവസം പകൽസമയത്ത് പാന്പിനെ പുറത്തുകണ്ടതോടെയാണ് പിടികൂടാൻ സാഹചര്യമൊരുങ്ങിയത്.