ആശുപത്രി ഉപകരണങ്ങൾ സംഭാവന നൽകി
1437698
Sunday, July 21, 2024 4:08 AM IST
കൂത്താട്ടുകുളം : കാരിക്കാപ്പുഴ എൻ.കെ. മത്തായിയുടെ സ്മരണയ്ക്കായി കുടുംബാംഗങ്ങൾ കൂത്താട്ടുകുളം ഗവ. ആശുപത്രിയിലേക്ക് ഹോട്ട് ആൻഡ് കോൾഡ് സ്റ്റോറേജ് വാട്ടർ ഡിസ്പെൻസറും ബെഡ്സൈഡ് ലോക്കറും നൽകി. നഗരസഭാധ്യക്ഷ വിജയ ശിവൻ ഏറ്റുവാങ്ങി. വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോണ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാംഗങ്ങളായ സിബി കൊട്ടാരം, റോയി ഇരട്ടയാനിക്കൽ, ബോബൻ വർഗീസ്, ബേബി കീരംന്തടം, പി.സി. ഭാസ്കരൻ, മരിയ ഗൊരോതി, റ്റി.എസ്. സാറ, പി.ആർ. സന്ധ്യ,
ആശുപത്രി സൂപ്രണ്ട് ഡോ. ജയൻ, ജെഎച്ച്ഐ ആന്റണി ലിനേഷ്, കാരിക്കാപ്പുഴ മത്തായിയുടെ ഭാര്യ ഹെലനി മത്തായി, മകൻ രാജേഷ് കെ. മത്തായി, മരുമകൾ ലിജി രാജേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.