പഠനം പറയുന്നു, തൊഴിലിടങ്ങളില്‍ ഹാപ്പിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍
1437466
Saturday, July 20, 2024 3:28 AM IST
കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍ തങ്ങളുടെ തൊഴിലിടങ്ങളില്‍ ഹാപ്പിയാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ കാര്യാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സര്‍വേ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരം.
കാക്കനാട് സിവില്‍ സ്റ്റേഷനിലെ റാന്‍ഡമായി തെരഞ്ഞെടുത്ത വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള 37 ഓഫീസുകളിലെ 246 ജീവനക്കാരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഓരോ ഓഫീസിലെയും ആകെ ജീവനക്കാരില്‍ 20 ശതമാനത്തോളം പേര് സര്‍വേയില്‍ പങ്കെടുത്തു.
സന്തോഷം പലവിധം
സര്‍വേയില്‍ പങ്കെടുത്ത ആകെ ജീവനക്കാരില്‍ 41.06 ശതമാനം പേര് സന്തോഷവാന്മാരും 13.41 ശതമാനം ജീവനക്കാര്‍ അതീവ സന്തോഷവാന്മാരും 1.22 ശതമാനം ജീവനക്കാര്‍ സന്തോഷവാന്മാരല്ലെന്നുമാണ് റിപ്പോര്‍ട്ട്. 6.5 ശതമാനം പേര് തങ്ങള്‍ ചിലപ്പോള്‍ മാത്രം സന്തോഷവാന്മാരാണെന്നും രേഖപ്പെടുത്തി. തങ്ങള്‍ സംതൃപ്തരാണെന്ന് പറഞ്ഞവര്‍ 37.81 ശതമാനം പേരാണ്.
44.3 ശതമാനം വനിതാ ജീവനക്കാര്‍ തൊഴിലിടങ്ങളില്‍ സന്തോഷവതികളാണ്. 12.66 ശതമാനം അതീവ സന്തോഷവതികളും 36.71 ശതമാനം പേര് സംതൃപ്തരുമാണ്. 1.27 ശതമാനം മാത്രമാണ് തൊഴിലിടങ്ങളില്‍ സന്തോഷവതികളല്ല എന്ന് രേഖപ്പെടുത്തിയത്.