ഊന്നുകൽ ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതി
1437213
Friday, July 19, 2024 4:04 AM IST
കോതമംഗലം: ഊന്നുകൽ ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതിക്ക് തുടക്കമായി. ഡിഎഫ്സി രൂപതാ ഡയറക്ടർ ഫാ. ജോസ് കിഴക്കേയിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മാത്യു അത്തിക്കൽ അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപിക ഷീജ മാത്യു, സിസ്റ്റർ ഹെയ്സി ഇഗ്നേഷ്യസ്, സ്റ്റാഫ് സെക്രട്ടറി ഫാ. ജോസഫ് പൊന്നേത്ത്, ഡിഎഫ്സി ഊന്നുകൽ ഫൊറോന പ്രസിഡന്റ് മോൻസി മങ്ങാട്ട്, ദീപിക കോതമംഗലം ഏരിയാ മാനേജർ ജോഷി കുര്യൻ, റിജിൽ ജോയി എന്നിവർ പ്രസംഗിച്ചു.