സജി കെ.വർഗീസ് പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ്
1437207
Friday, July 19, 2024 3:54 AM IST
പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റായി സജി കെ. വർഗീസും വൈസ് പ്രസിഡന്റായി ആശ ജിമ്മിയും തെരഞ്ഞെടുക്കപ്പെട്ടു. 13 അംഗ ഭരണസമിതിയിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥികളായ ഇരുവർക്കും ഏഴ് വോട്ടുകൾ വീതം ലഭിച്ചു.
എൽഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി സിപിഎമ്മിലെ സാബു മാധവനും വൈസ് പ്രസിഡന്റ് സ്ഥാനാർഥി സിപിഐയിലെ മേരി തോമസിനും അഞ്ച് വോട്ടുകൾ വീതം ലഭിച്ചു. സ്വതന്ത്ര അംഗം ടോമി ഏലിയാസ് വോട്ട് രേഖപ്പെടുത്തിയില്ല.
കോൺഗ്രസിലെ ധാരണ പ്രകാരം പ്രസിഡന്റ് ജോസ് വർഗീസും വൈസ് പ്രസിഡന്റ് ഫിജിന അലിയും രാജിവച്ചതിനാലാണു തെരഞ്ഞെടുപ്പ് നടന്നത്.