ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തന ശൈലി വിസ്മയിപ്പിക്കുന്നത്: ഹൈബി
1437180
Friday, July 19, 2024 3:28 AM IST
കൊച്ചി: അനിതര സാധാരണമായ പൊതുപ്രവര്‍ത്തന ശൈലികൊണ്ട് വിസ്മയം തീര്‍ത്ത ജനനേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് ഹൈബി ഈഡന് എംപി പറഞ്ഞു. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഹൈബി.
വേര്‍പാടിന്റെ ഒരാണ്ട് തികയുമ്പോഴും ഉമ്മന്‍ചാണ്ടിയെന്ന നേതാവ് ജനസഞ്ചയത്തിനുള്ളില്‍ തന്നെയാണ്. പുതുപ്പള്ളിയിലെ കല്ലറയ്ക്കു മുന്നിലെ ആള്‍ക്കൂട്ടം മനസാക്ഷികൊണ്ട് മനുഷ്യരെ ചേര്‍ത്തുപിടിച്ച നേതാവിന്റെ ജീവസുറ്റ സ്മരണകളാണുയര്ത്തുന്നതെന്നും ഹൈബി പറഞ്ഞു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്നു. അന്‍വര്‍ സാദത്ത് എംഎല്‍എ, അജയ് തറയില്‍, ജോസഫ് ആന്റണി, അബ്ദുള്‍ ലത്തീഫ്, സേവ്യര്‍ തായങ്കേരി, പോളച്ചന് മണിയംകോട്, ഇക്ബാല്‍ വലിയവീട്ടില്‍, പി.വി.സജീവന്, സിന്റ ജേക്കബ്, പി.ബി.സുനീര്‍, ജോണ്‍ പഴേരി, വിജു ചൂളക്കന്‍, സനല്‍ നെടിയതറ, വി.കെ.ശശികുമാര്‍, ജോഷി പള്ളന്‍, ഷാജി കുറുപ്പശേരി തുടങ്ങിയവര്‍ സംസാരിച്ചു.