അടഞ്ഞുകിടക്കുന്ന വീടുകളില്‍ മോഷണം; പ്രതി പിടിയില്‍
1437023
Thursday, July 18, 2024 6:45 AM IST
കൊച്ചി: അടഞ്ഞുകിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മോഷ്ടാവ് പിടിയില്‍. ആലപ്പുഴ അവലുക്കുന്ന് സ്വദേശിയായ രജേഷ് ബാബു (48) വിനെയാണ് എറണാകുളം സൗത്ത് പോലീസ് പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി കുരിശുപള്ളി റോഡില്‍ മോഷണമുതലുമായി ഒരാളെ നാട്ടുകാര്‍ പിടിച്ചു വച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പട്രോളിംഗ് സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിയുടെ പക്കല്‍ നിന്നും പുരാവസ്തുക്കളും ടാപ്പ്, ഫാന്‍ തുടങ്ങിയ സാധനങ്ങളും കണ്ടെടുത്തു. ഇയാള്‍ക്കെതിരെ തോപ്പുംപടി, നോര്‍ത്ത് പറവൂര്‍ പോലീസ് സ്റ്റേഷനുകളില്‍ മോഷണക്കേസുകള്‍ നിലവിലുള്ളതാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.