സിറ്റി പെര്‍മിറ്റ് ഇല്ലാത്ത ഓട്ടോറിക്ഷകള്‍ക്ക് റെയില്‍വേ കാര്‍ഡ്; ലൈസന്‍സ് അനുവദിക്കാത്തതില്‍ പ്രതിഷേധം
1437012
Thursday, July 18, 2024 6:45 AM IST
കൊച്ചി: സിറ്റി പെര്‍മിറ്റ് ഇല്ലാത്ത ഓട്ടോറിക്ഷകള്‍ക്ക് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെ പ്രീ പെയ്ഡില്‍ ഓടുന്നതിന് കാര്‍ഡ് ലൈസന്‍സ് അനുവദിക്കാത്ത റെയില്‍വേയുടെ നടപടിയില്‍ ശക്തമായ പ്രതിഷേധം. ഇന്ന് രാവിലെ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു മുന്നില്‍ 300 ലധികം ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി.
റെയില്‍വേയുടെ നടപടിയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ഏകദേശം 250 ലധികം ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കാണ് ഇവിടെ ഓട്ടോ ഓടിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിരിക്കുന്നത്. കൊച്ചി നഗരസഭ സിറ്റി പെര്‍മിറ്റ് അനുവദിക്കാത്തതുമൂലമാണ് ഈ പ്രതിസന്ധി ഉണ്ടായിരിക്കുന്നതതെന്നാണ് ഓട്ടോറിക്ഷാ തൊഴിലാളികള്‍ പറയുന്നത്.