ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ബസിടിച്ചു
1437003
Thursday, July 18, 2024 6:45 AM IST
കൂത്താട്ടുകുളം: കൂത്താട്ടുകുളം - പാലാ റോഡിൽ മാരുതി കവലയ്ക്ക് സമീപം കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷയിൽ ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല. ഇന്നലെ രാവിലെ 10.30 ആണ് സംഭവം.
കൂത്താട്ടുകുളം ഭാഗത്ത് നിന്നും പാലാ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ബസിനു കുറുകെ കടന്ന ഓട്ടോറിക്ഷയിൽ ഇരിക്കുകയായിരുന്നു. അപകടം ഒഴിവാക്കുന്നതിനായി ബസ് എതിർവശത്തേക്ക് വെട്ടിച്ചെങ്കിലും ഇടിച്ചു. അപകടത്തിൽ ഓട്ടോറിക്ഷയുടെ പിൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. ഏറെനേരം ഗതാഗതം തടസപ്പെട്ടു.