വടയമ്പാടിയിൽ പൊതു ശ്മശാനം ഓഗസ്റ്റ് ഒന്ന് മുതൽ പ്രവർത്തിക്കും
1435947
Sunday, July 14, 2024 5:04 AM IST
കോലഞ്ചേരി: വടയമ്പാടിയിൽ പൂതൃക്ക പഞ്ചായത്ത് നിർമിച്ച പൊതു ശ്മശാനത്തിന്റെ പ്രവർത്തനം ഓഗസ്റ്റ് ഒന്ന് മുതൽ ആരംഭിക്കും.
ഗ്രാമപഞ്ചായത്തിന്റെയും ബിപിസിഎല്ലിന്റെയും ഫണ്ട് വിനിയോഗിച്ചാണ് വടയമ്പാടിയിൽ ആധുനിക ഗ്യാസ് ക്രിമിറ്റോറിയം നിർമിച്ചിട്ടുള്ളത് ഇതിന്റെ ഉദ്ഘാടനം 16ന് രാവിലെ 11ന് മന്ത്രി എം.ബി. രാജേഷ് നിർവ്വഹിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ് പത്ര സമ്മേളനത്തിൽ അറിയിച്ചു. അഡ്വ. പി.വി. ശ്രീനിജിൻ എംഎൽഎ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എംപി മുഖ്യതിഥിയാകും.
1981-ലാണ് പി.എം. പൈലിപ്പിള്ളയുടെ നേതൃത്വത്തിലുള്ള ഭരണ സമിതി ശ്മശാനത്തിനായി സ്ഥലം വാങ്ങിയത്. പ്രാദേശികമായ എതിർപ്പു മൂലം ശ്മശാനം നിർമിക്കുന്നത് പതിറ്റാണ്ടുകൾ നീണ്ടു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നിർമാണം തുടങ്ങിയത്. ബിപിസിഎൽ കൊച്ചി റിഫൈനറി ഇതിനായി 50 ലക്ഷം രൂപ അനുവദിച്ചിരുന്നു.