നിയന്ത്രണംവിട്ട ആംബുലൻസ് മതിലിൽ ഇടിച്ചു
1435936
Sunday, July 14, 2024 4:53 AM IST
കൂത്താട്ടുകുളം: നിയന്ത്രണംവിട്ട ആംബുലൻസ് മതിലിൽ ഇടിച്ച് അപകടം. ആളപായമില്ല. കൂത്താട്ടുകുളം-പാലാ റോഡിൽ ഇന്നലെ രാവിലെ 8.30ഓടെയായിരുന്നു സംഭവം.
കൂത്താട്ടുകുളത്തുനിന്നും രോഗിയെ എടുക്കുന്നതിനായി രാമപുരത്തേക്ക് പുറപ്പെട്ട ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. പാലാ റോഡിൽ മാരുതി കവലയ്ക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ആംബുലൻസ് സമീപത്തെ വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മതിലിന്റെ ഗേറ്റ് ഉൾപ്പെടുന്ന ഭാഗവും സമീപത്തെ ടെലിഫോണ്‍ പോസ്റ്റും തകർന്നിട്ടുണ്ട്.
ഇതു കൂടാതെ മറ്റൊരു ലോറിയിലും ആംബുലൻസ് തട്ടിയിരുന്നു. മഴയെത്തുടർന്ന് റോഡിലുണ്ടായ വഴുക്കലാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.