കളമശേരി കാർഷികോത്സവം സെപ്റ്റംബർ മുന്നു മുതൽ ഏഴു വരെ
1435934
Sunday, July 14, 2024 4:53 AM IST
കളമശേരി: കളമശേരി നിയമസഭാ മണ്ഡലത്തിൽ വ്യവസായ മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന "കളമശേരി കാർഷികോത്സവ'ത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു.
കളമശേരി പ്രീമിയർ ജംഗ്ഷനിലെ ചാക്കോളാസ് പവലിയനിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ സെപ്തംബർ ഏഴു മുതൽ 13 വരെയാണ് കാർഷികോൽസവം. കഴിഞ്ഞ വർഷം തുടക്കം കുറിച്ച കളമശേരി കാർഷികോത്സവത്തിന്റെ രണ്ടാം പതിപ്പാണിത്.
വി.എം. ശശി (ചെയർമാൻ), വിജയൻ പള്ളിയാക്കൽ (കൺവീനർ) എന്നിവർ ഭാരവാഹികളായി സംഘാടക സമിതിയെ തെരഞ്ഞെടുത്തു. സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കളമശേരി നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ അധ്യക്ഷയായി.