മൂക്കന്നൂരിൽ ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
1435933
Sunday, July 14, 2024 4:53 AM IST
അങ്കമാലി: കോണ്‍ഗ്രസ് മൂക്കന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. ചാണ്ടി ഉമ്മന്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചരിത്രത്തെ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് മാറ്റിയെഴുതാനാണ് പിണറായി വിജയനും കൂട്ടരും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം തുറമുഖം ഉള്‍പ്പെടെ വന്‍കിട പദ്ധതികളിലുള്ള ഉമ്മന്‍ചാണ്ടിയുടെ പങ്കാളിത്തം മറയ്ക്കാന്‍ ശ്രമിക്കുന്തോറും തെളിഞ്ഞുവരികയാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ഏലിയാസ് കെ.തരിയന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി എക്സിക്യൂട്ടീവ് അംഗം പി.ജെ. ജോയി, ഡിസിസി സെക്രട്ടറി കെ.പി. ബേബി, യുഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ ടി.എം. വര്‍ഗീസ്,
പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി,മഹിള കോണ്‍ഗ്രസ്് ബ്ലോക്ക് പ്രസിഡന്റ് ലാലി ആന്റു, ജോസ് മാടേശരി, അഡ്വ. എം.ഒ. ജോര്‍ജ്, സുനില്‍ ജെ.അറയ്ക്കലാന്‍, പോള്‍ പി. ജോസഫ്, പി.എല്‍. ഡേവിസ്, എം.പി. ഗീവര്‍ഗീസ്, അഡ്വ. എം.പി. ജോണ്സണ് എന്നിവര്‍ പ്രസംഗിച്ചു.