ചാവറയച്ചന് നവോത്ഥാനത്തിന് തുടക്കം കുറിച്ച മഹത് വ്യക്തിത്വം: പ്രഫ. എം.കെ. സാനു
1435927
Sunday, July 14, 2024 4:43 AM IST
കൊച്ചി: കേരളത്തില്‍ നവോത്ഥാനത്തിന് തുടക്കംകുറിച്ച മഹത് വ്യക്തിത്വമാണ് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെന്ന് പ്രഫ. എം.കെ. സാനു. ഓരോ പള്ളിയ്ക്കും ഒപ്പം പള്ളിക്കൂടം വേണമെന്ന് നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും "യുഗപ്രഭാവനായ ചാവറയച്ചന്' സെമിനാര്‍ പ്രബോധ ഭവനില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.
ഡോ. കെ. രാധാകൃഷ്ണന് നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍. തേവര എസ്എച്ച് കോളജ് സോഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രഫ. സാന്‍ജോസ് എ. തോമസ് മുഖ്യ പ്രഭാഷണം നടത്തി.
ഗാന്ധിയന്‍ വി.എം.കെ. രാമന്, എസ്എന്‍വി സദനം ട്രസ്റ്റ് സെക്രട്ടറി എം.ആര്. ഗീത, കുമാരനാശാന് സാംസ്കാരിക കേന്ദ്രം കൊച്ചി പ്രസിഡന്റ് അഡ്വ. ഡി.ജി. സുരേഷ്, ആനന്ദതീര്ഥന് സാംസ്കാരിക കേന്ദ്രം കൊച്ചി സെക്രട്ടറി എ.എസ്. ശ്യാം കുമാര്‍, പ്രബോധ ട്രസ്റ്റ് വൈസ് പ്രസിഡന്റ് ഡോ. എം.എച്ച്. രമേഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രബോധ ട്രസ്റ്റ് കൊച്ചിയും തേവര എസ്എച്ച് കോളജ് സോഷ്യോളജി വിഭാഗവും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.